Saturday 17 August 2013

ഫീല്‍ഡ് ട്രിപ്പ് -ജലശുദ്ധീകരണശാല....

17-08-2013 ശനി 
സേനാനി യുടെ നേതൃത്വത്തില്‍, ആറ്റിങ്ങല്‍ വലിയകുന്നിലെ ജലശുദ്ധീകരണശാലയിലേക്ക് നടത്തിയ ഫീല്‍ഡ് ട്രിപ്പില്‍ നിന്നും....
KWA ഉദ്യോഗസ്ഥന്‍ ശ്രീ.ഷാഫി പ്ലാന്റിന്റെ പ്രവര്‍ത്തനം കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നു.
 ആദ്യം അനുയോജ്യമായ ജലസ്രോതസ് കണ്ടെത്തുന്നു.
ഘട്ടം 1 എയറേഷന്‍
 -ജലത്തിലെ ദുര്‍ഗന്ധ വാതകങ്ങള്‍ പുറത്തേക്ക് പോകുന്നു. ജലത്തില്‍ ഓക്സിജന്‍ കൂടുതല്‍ കലരുന്നു..
ഘട്ടം2 ആലം ലൈം മിക്സിംഗ് യൂണിറ്റ്
 എയറേഷന്‍ കഴിഞ്ഞ് വരുന്ന ജലത്തെ ആലം ലൈം എന്നിവയുമായി കൂട്ടിക്കലര്‍ത്തുന്നു
ഘട്ടം 3 ക്ലാരിഫ്ലോക്കുലേറ്റര്‍
ക്ലാരിഫയറും ഫ്ലോക്കുലേറ്ററും ചേര്‍ന്നതാണ്.ക്ലാരിഫയര്‍ ഉള്ളിലും ഫ്ലോക്കുലേറ്റര്‍ വെളിയിലുമാണ്. ആലം വലിയ ചെളിക്കട്ടകളെ ഒരുമിച്ച് ചേര്‍ത്ത് വലിയ കട്ടകളാക്കുന്നു(കൊയാഗുലേഷന്‍). അടിയിക്കുന്നു(സെഡിമെന്റേഷന്‍). ഫ്ലോക്കുലേറ്റരില്‍ നിന്നും ജലം ചാലിലേക്ക് കവിഞ്ഞൊഴുകുന്നു.
 
ക്ലാരിഫ്ലോക്കുലേറ്ററിന്റെ  വൈപ്പറുകള്‍ ഘടിപ്പിച്ചിട്ടുള്ള പാലം ചലിക്കുന്ന പാളം
ക്ലാരിഫ്ലോക്കുലേറ്ററില്‍ അടിയുന്ന ചെളി പുറത്തേക്ക്..

ക്ലാരിഫ്ലോക്കുലേറ്റര്‍
ക്ലാരിഫ്ലോക്കുലേറ്ററില്‍ നിന്നുള്ള ജലം ഫില്‍ട്ടറിംഗ് യൂണിറ്റിലേക്ക്



ഫില്‍റ്ററിംഗ് യൂണിറ്റിലേക്കുള്ള(WATER BED) വാല്‍വുകള്‍ ഘടിപ്പിച്ചിരിക്കുന്നത് ഈ ചാലിലാണ്.

ക്ലാരിഫ്ലോക്കുലേറ്ററില്‍ നിന്നുള്ള ജലത്തെ ഫില്‍റ്ററിംഗ് യൂണിറ്റിലേക്ക് വിടുന്ന വാല്‍വ്(ഉയര്‍ന്നത്) രണ്ടാമത്തെ വാല്‍വ് ഫില്‍റ്ററിംഗ് യൂണിറ്റിലെ ചെളി പുറത്തേക്ക് കൊണ്ടുപോകുന്നതിന്. .

ഘട്ടം 4 ഫില്‍റ്ററിംഗ് യൂണിറ്റ്(WATER BED)
ഏറ്റവും അടിയില്‍ പോറസ് ട്യൂബുകള്‍. അതിന് മുകളില്‍ വലിയ മെറ്റലുകള്‍.. .ചെറിയമെറ്റലുകള്‍.ഏറ്റവും മുകളില്‍ മണല്‍. പോറസ് ട്യൂബകളിലൂടെ ജലവും വായുവും ശക്തിയോടെ പ്രവഹിക്കുമ്പോള്‍ അഴുക്ക് ഉയരുന്നു. അത് നടുക്ക് കാണുന്ന ചാലിലൂടെ ഒഴുക്കി  വാല്‍വ് തുറന്ന് പുറത്ത് കളയുന്നു.

4 ഫില്‍റ്ററിംഗ് യൂണിറ്റുകള്‍ ഉണ്ട്.

ഘട്ടം 5 .ഓരോ ഫില്‍റ്ററിംഗ് യൂണിറ്റില്‍ നിന്നും ജലം ഓരോ ഗ്ലാസ് ചേമ്പറിലേക്ക്

ബാക്ക് വാഷ് ജലസംഭരണിയില്‍ നിന്നുള്ള ജലവും വായുവും പോറസ് ട്യൂബുകളിലേക്ക് കടത്തിവിടുന്ന വാല്‍വ്
arrangements for backwash water system




ശുദ്ധീകരിക്കുന്ന ജലം ഭൂതലജലസംഭര​ണിയിലേക്ക്..ജലത്തിന്റെ അളവ് ഈ മീറ്ററുകള്‍ കാണിക്കുന്നു

ലൈം (കുമ്മായം)യൂണിറ്റ്
ലൈം ജലത്തിന്റെ PH ക്രമീകരിക്കുന്നു.
ആലം (പൊട്ടാഷ് ആലം)യൂണിറ്റ്

Alum-lime storage unit
alum ,lime and bleaching powder

ലാബ്
 ജലത്തിലെ ബാക്റ്റീരിയയുടെ അളവ് കണ്ടെത്തുന്നതിനാണ് ഇന്‍കുബേറ്റര്‍. അതനുസരിച്ചാണ് ക്ലോറിന്‍ കലര്‍ത്തുന്നത്.
 


ടര്‍ബിഡിറ്റി ടെസ്റ്റ് കലങ്ങല്‍ കണ്ടെത്താണ്.  അതനുസരിച്ചാണ് ആലം കലര്‍ത്തുന്നത്.


 PH മീറ്റര്‍ ഉപയോഗിച്ച് PH കണ്ടെത്തി ,അതനുസരിച്ചാണ് ലൈം കലര്‍ത്തുന്നത്.

തുടര്‍ന്ന് ക്ലോറിനേഷന്‍ യൂണിറ്റ്
 

 ഭൂതല ജലസംഭരണി. എന്നിവയാണ്.
ഭൂതല ജലസംഭരണിലേക്കാണ് ക്ലോറിന്‍ കൂട്ടിക്കലര്‍ത്തുന്നത്.
ഭൂതല ജലസംഭരണി യില്‍ നിന്നുള്ള ജലം ഓവര്‍ഹെഡ് ടാങ്കിലേക്ക് പമ്പ് ചെയ്തു കയറ്റുന്നു.
അവിടെ നിന്നും വിതരണത്തിനായി കൊണ്ടുപോകുന്നു..



ഒന്നര  മണിക്കൂര്‍ കൊണ്ട് പ്ലാന്റ് കണ്ടു. സേനാനിയുടെ ലീഡര്‍  അമൃത ശ്രീ.ഷാഫിക്ക് നന്ദി പറഞ്ഞു.

ഹരിതസേന ബോര്‍ഡ്..........


ഹരിതസേന മീറ്റിംഗില്‍ നിന്നും.......

മഴവെള്ളസംഭരണത്തിലുടെ എങ്ങനെ കുടിവെള്ളക്ഷാമം പരിഹരിക്കാം? 
ചര്‍ച്ചയില്‍ നിന്നും വിവരശേഖരണത്തില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത  പ്ലാന്‍


Wednesday 14 August 2013

ചില ഔഷധസസ്യങ്ങള്‍ കൂടി....

തെറ്റി

നാലുമണി

നന്ത്യാര്‍വട്ടം

ചെമ്പരത്തി

കാട്ടുനെല്ലി

ഞാറ

വയണ

മുരിങ്ങ

ശംഖുപുഷ്പം

വാടാര്‍മല്ലി

ആര്യവേപ്പ്

പുതിന

Monday 5 August 2013

വിത്തുകളുടെ വിതരണോദ്ഘാടനവും അഭിമുഖവും..........

05-08-2013 തിങ്കള്‍
സേനാനി(ഹരിതസേന നിലയ്ക്കാമുക്ക്) യുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ വക്കം ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീമതി.സ്മിത വിത്തുകളുടെ വിതരണോദ്ഘാടനം നടത്തി.



സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.R.പ്രകാശ് അദ്ധ്യക്ഷനായിരുന്നു.
 

തുടര്‍ന്ന് കുട്ടികളുമായുള്ള അഭിമുഖം നടന്നു.

രാസവളങ്ങള്‍- ഗുണവും ദോഷവും,ബയോടെക് നോളജി ,അന്തകവിത്ത് ,ജൈവ വളങ്ങള്‍, ജീവാണുവളങ്ങള്‍
ജൈവകീടനാശിനികള്‍  തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങള്‍ക്ക് വിശദമായ മറുപടി ലഭിച്ചു.
നല്‍കിയ പച്ചക്കറിവിത്തുകള്‍ ഏതെല്ലാമെന്നും അവ എങ്ങനെയെല്ലാമാണ് കൃഷി ചെയ്യേണ്ടതെന്നും വിശദീകരിച്ചു.

സേനാനി(ഹരിതസേന നിലയ്ക്കാമുക്ക്) യുടെ സെക്രട്ടറിയും ഇക്കോക്ലബ്ബ് കണ്‍വീനറുമായ ശ്രീമതി.ഷൈല നന്ദി പറഞ്ഞു.